spot_imgspot_img

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു മരണം

Date:

കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് വണ്ടി മറിഞ്ഞത്.

ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വണ്ടി മറിഞ്ഞപ്പോൾ ഇയാൾ വാഹനത്തിനടിയിൽ പെട്ടുപോകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അമൽ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഡ്രൈവർ ഉറങ്ങിപോയതാണ് അപകടം കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ...

ലഹരിക്കെതിരെയുള്ള പോരാട്ടം കാലഘട്ടത്തിൻ്റെ ആവശ്യം: അഹ്മദ് ദേവർകോവിൽ എം.എൽ.എ

തിരുവനന്തപുരം:  യുവതലമുറയുൾപ്പെടെ ലഹരിക്കുമിപ്പെട്ട് അധാർമികതയുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടം...

പള്ളിപ്പുറം – പോത്തൻകോട് റോഡ് അടയ്കൽ; പ്രക്ഷോഭത്തിനൊരുങ്ങി പഞ്ചായത്തും നാട്ടുകാരും

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്രാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം -...

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ അന്താരാഷ്ട്ര ബഹുമതി ഡോ. എം.ഐ സഹദുള്ളയ്ക്ക്

തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളക്ക് ആദരം. ഫെഡറേഷന്‍...
Telegram
WhatsApp