
ചെന്നൈ: കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം. അപകടത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട് കരിയപട്ടിയിലെ ക്വാറിയിലാണ് സ്ഫോടനം നടന്നത്. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്‌ഫോടനമുണ്ടായത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പലരുടെ പരിക്കുകൾ ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിൽ ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പുറത്തുവരുന്ന വിവരം.


