spot_imgspot_img

മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കം; പ്രതികരണവുമായി വി ഡി സതീശൻ

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്നാണ് വി ഡി സതീശൻ വ്യക്തമാക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ദൃശ്യങ്ങൾ പുറത്തു വന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ടെന്നും കേസിൽ നിർണായക തെളിവാകുമായിരുന്ന മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. നഗരമധ്യത്തിൽ കാർ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡിൽ ഇറക്കി വിട്ടിട്ടും കെ.എസ്.ആർ.ടി.സി അധികൃതർ പ്രതികരിച്ചില്ല. ഈ സംഭവത്തിൽ പോലീസിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്ച പറ്റിഎന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണ്. മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മെമ്മറി കാർഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങൾ പുറത്തു വന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസിൽ നിർണായക തെളിവാകുമായിരുന്ന മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണം.
മേയറും എം.എൽ.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളിൽ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയിൽ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തിൽ പോലീസിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.
നഗരമധ്യത്തിൽ കാർ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡിൽ ഇറക്കി വിട്ടിട്ടും കെ.എസ്.ആർ.ടി.സി അധികൃതർ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആർ.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസിൽ പരാതി നൽകിയില്ല. ഒരു സാധാരണക്കാരൻ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആർ.ടി.സിയുടെ സമീപനം? അതോ മേയർക്കും എം.എൽ.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയർക്കും സംഘത്തിനുമെതിരെ പരാതി നൽകാതെ ആരുടെ താൽപര്യമാണ് കെ.എസ്.ആർ.ടി.സി സംരക്ഷിക്കുന്നത്?
മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാൽ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എൽ.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളിൽ നിന്നും നിർദ്ദേശമുണ്ടോ?
ഇരു ഭാഗത്തിന്റേയും പരാതികൾ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയർക്കും എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ഒരേ നിയമമാണെന്ന് മറക്കരുത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

29 വർഷത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ ....

എല്ലാ സ്കൂൾ ബസുകളിലും സ്റ്റിക്കർ പതിപ്പിക്കണം

കഴക്കൂട്ടം: റീജനൽ ആർടിഒ കഴക്കൂട്ടം പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷൻ

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...

ഉമ്മൻചാണ്ടി സാറിന്റെ വിശ്വസ്തനായിട്ടും ആ സ്വാധീനം വ്യക്തിപരമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല; എം.എ ലത്തീഫ്

തന്റെ സംസ്പൻഷനിനെ കുറിച്ച് എം.എ ലത്തീഫിന്റെ ഫെയിസ് ബുക്ക് കുറിപ്പ് കോൺഗ്രസ്സ് പാർട്ടിയിൽ...
Telegram
WhatsApp