
തിരുവനന്തപുരം: 2024- 25 അദ്ധ്യയന വർഷം മുതൽ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മഞ്ച ഗവ. വി.എച്ച്.എസ്.എസ് മിക്സഡ് സ്കൂളായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
കഴിഞ്ഞ അധ്യായന വർഷം വരെ ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്കൂളിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മിക്സ്ഡ് ആക്കുന്നതിലൂടെ പ്രദേശത്തെ കൂടുതൽ വിദ്യർത്ഥികൾക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


