spot_imgspot_imgspot_img

അർജ്ജുന സൊസൈറ്റി ഓഫ് ക്ലാസിക്കൽ ആർട്സിന്റെ ത്രിദിന അർജ്ജുനോത്സവം മേയ് 17, 18, 19 തീയതികളിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന അർജ്ജുന സൊസൈറ്റി ഓഫ് ക്ലാസിക്കൽ ആർട്സിന്റെ 23 -ാം വാർഷികം മെയ് 17, 18, 19 തീയതികളിൽ ആഘോഷിക്കുന്നു.ത്രിദിന അർജ്ജുനോത്സവം എന്ന പേരിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.

കഴക്കൂട്ടം അമ്മൻകോവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 17 നു വൈകുന്നേരം 5 മണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. കഴക്കൂട്ടം അമ്മൻകോവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന ഉദ്ഘാടന സമ്മേളനം വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.

അർജുനയുടെ സെക്രട്ടറി വി എസ് സുനിൽ കൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥിയാകും. തുടർന്ന് 7 മണി മുതൽ കലാപരിപാടികൾ ആരംഭിക്കും. മൂന്നാം ദിവസമായ മെയ് 19 നാണ് സമാപന സമ്മേളനം. സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp