തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാരുണ്യ വനിതാ വേദിയുടെ കള്ളിക്കാട് മേഖല നേതൃത്വ സംഗമം ആടുവള്ളി ഹിൽവ്യൂ സെന്ററിൽ വച്ച് നടന്നു. 2013 മുതൽ 25നും 50 നും ഇടയിലുള്ള കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കാരുണ്യ വനിത വേദിയുടെ 163 യൂണിറ്റുകൾ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് ഇതിൽ 6300 ഓളം കുടുംബങ്ങൾ കാരുണ്യയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു. പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആവശ്യപ്പെട്ട് പല മേഖലകളിൽ നിന്നുവിളികൾ വരുന്നുണ്ട്, പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു.
മേഖല ചെയർപേഴ്സൺ വാവോട് ലീലയുടെ അധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി ഉദ്ഘാടനം ചെയ്തു.
കാരുണ്യയുടെ പ്രസിഡൻറ് പൂഴനാട് സുധീർ മുഖ്യപ്രഭാഷണവും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയും സഹകരിച്ചുകൊണ്ട്, പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ, നിർധനരായ കുട്ടികൾക്ക് ഉന്നത തുടർ പഠനം നടത്താൻ താല്പര്യമുള്ളവർക്ക് കാരുണ്യം സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണ പത്രം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊഫസർ ജെബിൻ ജോബിൽ നിന്നും കാരുണ്യക്കുവേണ്ടി ഏറ്റുവാങ്ങി ഉദ്ഘാടനം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.
കാരുണ്യയുടെ വാർഷിക പതിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ വി. രാധിക നിർവഹിച്ചു, സാഹിത്യ പ്രതിഭകളായ ജെസിന്ത മോറീസ്, ആശാ കിഷോർ, സാമൂഹിക പ്രവർത്തകൻ അബ്ദുൽ ഹക്കീം പൂന്തുറ എന്നിവരെ ആദരിച്ചു.ആദ്യ കാല പ്രവർത്തകരായ വാവോട് ലീല, ആടുവള്ളി ലില്ലി, എന്നിവരെ ആദരിക്കുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.ബിനു, കാരുണ്യ സെക്രട്ടറി ജനറൽ പനച്ചമൂട് ഷാജഹാൻ, നൂറുൽ ഹസ്സൻ, മുജീബ് റഹ്മാൻ, പീർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു