spot_imgspot_img

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി കിളിമാനൂരിന്റെ അഭിമാനമായി മൂന്ന് മിടുക്കികള്‍

Date:

കിളിമാനൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി കിളിമാനൂരിന്റെ അഭിമാനമായി മൂന്ന് മിടുക്കികള്‍. കിളിമാനൂര്‍ ആര്‍.ആര്‍. വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. ഐശ്വര്യ നായര്‍ എ.ബി, ദൃശ്യ.എ.എസ് എന്നിവര്‍ ബയോളജി സയന്‍സ് എടുത്ത് പഠിച്ച് മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയപ്പോള്‍ റാണി ജാസ്മിന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്താണ് 1200 ല്‍ 1200 മാര്‍ക്കും നേടിയത്.

റാണി ജാസ്മിന്‍ നഗരൂരില്‍ ഹാര്‍ഡ് വെയര്‍ ബിസിനസ് നടത്തുന്ന അന്‍സാരിയുടെയും ഷീജയുടെയും മകളാണ് .കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയര്‍ ആകാനാണ് താല്പര്യം. വാമനപുരം സ്വദേശിയായ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അജയകുമാറിന്റെയും ഫാര്‍മസിസ്റ്റ് ആയി ഭര്‍ത്താവിനെ മെഡിക്കല്‍ സ്റ്റോറില്‍ സഹായിക്കുന്ന സരിതയുടെയും മകളാണ് ദൃശ്യ. ഡോക്ടര്‍ ആകാനാണ് ദൃശ്യ ആഗ്രഹിക്കുന്നത് .

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയ ആര്‍.എസ് ബിന്ദുവിന്റെയും കൊടുവഴന്നൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായ കെ.അനില്‍ കുമാറിന്റെയും മകളാണ് കൊടുവഴന്നൂര്‍ സ്വദേശിയായ ഐശ്വര്യ. ദൃശ്യയും, ഐശ്വര്യയും നീറ്റ് എഴുതിയിട്ടുണ്ട്. ഐശ്വര്യക്ക് സിവില്‍ സര്‍വിസിനോടാണ് താല്പര്യം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ല; ഗതാഗത കരാറുകാർക്ക് 50 കോടി രൂപയുടെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാനായി 50 കോടി രൂപ കൂടി...

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു...
Telegram
WhatsApp