കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ (പന്ത്രണ്ടാം ക്ളാസ്)
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 264 പേ രിൽ 202 പേർ ഡിസ്റ്റിംഗ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും നേടി 100 ശതമാനം വിജയം കരസ്ഥമാക്കി. ഇവരിൽ 70 വിദ്യാർത്ഥികൾ 90 ശതമാനത്തിനുമുകളിൽ മാർക്കോടെ ഉന്നത വിജയത്തിനുടമകളായി. ദേശീയ തല ത്തിൽ സാറാ ജോൺ (493) ഏഴാം സ്ഥാനവും ഫയസ് അഹമ്മദ് അബ്ദുൽ മജീദ് (491) ഒൻപതാം സ്ഥാനവും നസി നാസർ എസ്. (484) മാർക്കും നേടി കൊമേഴ്‌സിൽ സ്‌കൂൾ ടോപ്പേഴ്‌സ് ആയി. കൃഷ്ണ എ. (489) അയിഫ റാഫി ആർ. (487) എൽ. ഹരിപ്രിയ (482) ഹ്യുമാനിറ്റീസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കു വച്ചു. ഋഷികേശ് എസ്. (481) മനീഷ ശശികുമാർ (481) ഫഹദ് മുഹമ്മദ് (479) സർവേഷ് ആർ. (479) അനന്ദ കൃഷ്‌ണൻ എസ്. (478) ഗൗരി ഷിബു (478) തന്മയ മണിലാൽ (478) എന്നിവർ സയൻസിൽ ജ്യോതിസ് സെൻ ട്രൽ സ്കൂളിലെ വിജയതാരങ്ങളായി.
കഴക്കുട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ (പത്താംക്ളാസ്)
പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 167 പേരിൽ 144 പേർ ഡിസ്റ്റിംഗ്ഷനും 23 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാ ക്കി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിന നൂറ്‌മേനി വിജയം കൊയ്‌തു. ഇവരിൽ 54 പേർ 90 ശതമാന ത്തിനുമുകളിൽ മാർക്ക് കരസ്ഥമാക്കി. ദക്ഷ ഗിരീഷ് (496), ശിവാത്മിക (492) ശിവാനി നായർ വി.എസ്. (492) എം.ജെ.ആനഘ (491) സുഹാന ഷമീം (491) ശാരദ നായർ എ.എൻ.(491) അശ്വതി ബി. (491) എന്നിവർ യഥാ ക്രമം ദേശീയതലത്തിൽ നാല്, എട്ട്, ഒൻപത് സ്ഥാനങ്ങളോടെ ഉന്നതവിജയം കരസ്ഥമാക്കി.
വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂൾ
സി.ബി.എസ്.ഇ. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 36 പേരിൽ 20 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാ സും 6 പേർ സെക്കൻ്റ് ക്ലാസും നേടി 100 ശതമാനം വിജയം കരസ്ഥമാക്കി. ദയ എസ്. നായർ (484), കാർത്തി ക് ഡി.ജെ. (477) നൈമ സോണി (474) നിരജ് എം.ആർ. (474) എൻ. മിൻഹാജ് മുഹമ്മദ് (463) അപർണ്ണ ഡി. (453) എന്നിവർ 90 ശതമാനത്തിനുമുകളിൽ മാർക്കുനേടി.