spot_imgspot_imgspot_img

കഴക്കൂട്ടത്ത് പോലീസിനെ ആക്രമിച്ച സംഘത്തിലെ ആറു പേർ പിടിയിൽ

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് പോലീസിനെ ആക്രമിച്ച സംഘത്തിലെ ആറു പേർ പിടിയിൽ. കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57) , സജിത്ത് (39), അജിത്ത് (52) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിനമായ ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് (35) തലയ്ക്ക് പരിക്കേറ്റത്.

വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴക്കൂട്ടം അമ്പലത്തിൻകരയിൽ ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പ്രതികൾ പോലീസിനെ ആക്രമിച്ചത്.സംഘംചേർന്ന് മർദ്ദിച്ചതിനിടെ ആയുധം ഉപയോഗിച്ച് റിയാസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ റിയാസിനെ ഉടൻ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp