spot_imgspot_imgspot_img

മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫിനെ വീണ്ടും പുറത്താക്കി

Date:

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുത്ത മുൻ കെ പി സി സി സെക്രട്ടറി എം.എ.ലത്തീഫിനെ വീണ്ടും പുറത്താക്കി.കെ പി സി സി ആക്ടിംങ് പ്രസിഡൻറ് എം.എം.ഹസ്സൻ എടുത്ത തീരുമാനമാണ് കെ പി സി സി  അദ്ധ്യക്ഷനായി ചുമതലയേറ്റ കെ  സുധാകരൻ റദ്ദ് ചെയ്തത്.
വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. 2021 അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിയാണ് എം എ ലത്തീഫ്. എന്നാൽ എം എ ലത്തീഫിനെ കൂടിയാലോചനയില്ലാതെയാണ്  പാർട്ടിയിൽ തിരിച്ചെടുത്തതെന്ന് ആരോപിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 നിരവധി പേർ കൂട്ട രാജിക്കും ഒരുങ്ങിയിരുന്നു. എം എം ഹസ്സൻ ആക്ടിങ് പ്രസിഡണ്ട് ആയിരുന്ന സമയത്താണ് എം എ ലത്തീഫിനെ തിരിച്ചെടുത്തത്. എന്നാൽ കെ സുധാകരൻ പദവിൽ തിരികെ പ്രവേശിച്ചതോടെ വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും എം എ ലത്തീഫിനെ പുറത്താക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp