മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രി. കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷംവിരമിക്കുമെന്ന് വ്യക്തമാക്കി സുനിൽ ഛേത്രി. ജൂണ്‍ ആറിനാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യക്കായി 145 മത്സരങ്ങളാണ് 39 കാരനായ ഛേത്രി ഇതുവരെ കളിച്ചത്. മാത്രമല്ല ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമാണ്. 94 ഗോളാണ് 150 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് താരം സ്വന്തമാക്കിയത്.
2005 ജൂണ്‍ 12-ന് പാകിസ്താനെതിരേയുള്ള സൗഹൃദ മത്സരമായിരുന്നു ഛേത്രിയുടെ ആദ്യ മത്സരം. തുടർന്നുള്ള 19 വർഷത്തെ കരിയറാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.