spot_imgspot_imgspot_img

മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്; കൈവിരൽ നീക്കം ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ

Date:

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്. ​ഗുരുതര ചികിത്സാപ്പിഴവെന്ന പരാതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ഉയരുന്നത്. കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാക്കിന് ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം. നാല് വയസുകാരിക്കാണ് മാറി ശസ്ത്രക്രിയ നടത്തിയത്.

മെഡിക്കൽ കോളജിലെ മാതൃഭൂമി ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത് ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിക്കാണ്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനായിരുന്നു കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ ഇത് മാറി നാവിനാണ് ശസ്ത്രക്രിയ നടത്തിയത്.

പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു.അതെ സമയം വളരെ നിസാരമായാണ് ആശുപത്രി അധികൃതർ സംഭവത്തെ എടുത്തിരിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp