spot_imgspot_img

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം

Date:

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. പ്രതി രാഹുലിനെക്കുറിച്ചുള്ള വിവരം ലഭിച്ചതായി പോലീസ്. രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്‍റെ സുഹൃത്തായ രാജേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. മാത്രമല്ല രാഹുലിനെ വിദേശത്തേക്ക് കടത്താൻ സഹായിച്ചതും സുഹൃത്തായ രാജേഷാണെന്നാണ് വിവരം. വിദേശത്തേക്ക് കടന്നുവെന്ന് വ്യക്തമായതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.

ഇതിനായി ഇന്റർപോളിന്റെ സഹായം പോലീസ് തേടും. ഇതേതുടർന്ന് രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്.

കൂടാതെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. അടുത്തതായി രാഹുലിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച...

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ

ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107...
Telegram
WhatsApp