spot_imgspot_imgspot_img

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസാണ് പിടിയിലായത്. പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

അപ്പാർട്ട്മെന്‍റിന്‍റെ കെട്ടിട നമ്പർ ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ ഉദ്യോഗസ്ഥനെ സമീപിച്ചത്. പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്‍റെ വിദേശത്തുള്ള മരുമകനാണ് അപ്പാർട്ട്മെന്റ് പണികഴിപ്പിക്കുന്നത്. കെട്ടിട നമ്പർ ലഭിക്കുന്നതിനു വേണ്ടി നേരത്തെ തന്നെ കംപ്ലീഷൻ പ്ലാനും രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ സമർപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പത്രോസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സ്ഥല പരിശോധന നടത്തി. അതിനുശേഷം അപ്പാർട്ട്മെന്‍റിന് പുറത്ത് ശൗചാലയം പണിയണമെന്ന് നിർദ്ദേശം നൽകി മടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ നിർദേശാനുസരണം ശൗചാലയം പണികഴിപ്പിച്ചു. അതിനു ശേഷം പരാതിക്കാരൻ ഓവർസിയറെ പല പ്രാവശ്യം വിവരം അറിയിച്ചിരുന്നു. എന്നാൽ ഇവർ പരിശോധനയ്ക്ക് എത്തിയിരുന്നില്ല.

തുടർന്ന് ബുധനാഴ്ച തിരുവല്ലം സോണൽ ഓഫീസിൽ പോയി പരാതിക്കാരൻ ഇയാളെ നേരിൽ കണ്ടു. ഇതിനുശേഷം ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്കെത്തി. എന്നാൽ, ഇവിടെ എത്തിയപ്പോൾ കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഓവർസീയർ പരാതിക്കാരനെ അറിയിക്കുകയും പരാതിയിൽ ഇതുവരെ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും താൻ കണ്ണടച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പരാതിക്കാരനോട് പറഞ്ഞു. മാത്രമല്ല 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു.

ഇതോടെ പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് നിർദേശം അനുസരിച്ച് ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp