spot_imgspot_img

മംഗലപുരത്ത് മറി‌ഞ്ഞ പാചക വാതക ടാങ്കർ ലോറി ഇന്ന് രാത്രിയോടെ ഉയർത്താനാകും

Date:

കഴക്കൂട്ടം: എൽ പി ജി പാചക വാതകവുമായി പോകവെ മംഗലപുരത്ത് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പാചകവാതകം മറ്റു വാഹനങ്ങളിലേക്ക് മാറ്റുന്ന ജോലി തുടരുന്നു. ലോറി രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച വെളുപ്പിന് നാലു മണിക്ക് മംഗലപുരത്തിനടുത്ത് കുറക്കോട് പെട്രോൾപമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്.

കൊച്ചിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65)പരിക്കില്ലാതെ രക്ഷപെട്ടു. ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ വഴി തെറ്റി സർവീസ് റോഡിലേക്ക് വന്ന ടാങ്കർ ലോറി മഴയെ തുടർന്നു മണ്ണിൽ പുതഞ്ഞു മുന്നോട്ടോ പിറക്കേോട്ടോ പോകാൻ കഴിയാതെ താഴ്ന്നു മറിയുകയായിരുന്നു. തുടർന്ന് ഡ്രൈവർ എറ്റിക്കൺ വാതകചോർച്ചയില്ലാത്തതിനാൽ പൊലീസിൽ വിവരമറിയിച്ചില്ല. ലോറി ഉയർത്തുന്നതിനായി ക്രയിനിനുവേണ്ടി ബന്ധപ്പെട്ടിട്ടെങ്കിലും കിട്ടിയില്ല.

രാവിലെ ഏഴരയോടെ വഴിയാത്രക്കാർ വിവരമറിയിച്ചതിനെതുടർന്നാണ് മംഗലപുരം പൊലീസ് വിവരം അറിയുന്നത്. പൊലീസാണ് കഴക്കൂട്ടം ഫയർ ഫോർസിനെ അറിയിച്ചത്. തുടർന്ന് സമീപ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിക്കുകയും  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും സമീപത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിനു ശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരിപ്പള്ളി പ്ലാന്റിൽ നിന്നും നിന്നെത്തിയ സംഘമാണ് വാതകം മാറ്റുന്ന ജോലികൾ നടത്തി വരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...
Telegram
WhatsApp