കോഴിക്കോട്: സയണിസ്റ്റ് ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന പാലസ്തീൻ കൂട്ടക്കൊല ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലസ്തീൻ ഐക്യദാർഢ്യ സംഗമം നാളെ കോഴിക്കോട് നടക്കും. വൈകുന്നേരം 5 മണിക്ക് മൊഫ്യുസൽ ബസ്സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന ഐക്യദാർഢ്യ സംഗമം എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കെ. ശ്രീധർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മണിക്ക് ലിങ്ക് റോഡിൽ നിന്നും ഐക്യദാർഢ്യപ്രകടനം ആരംഭിക്കും.
അമേരിക്കൻ സാമ്രാജ്യത്ത പിന്തുണയോടെ സയണിസ്റ്റ് ഇസ്രായാൽ ആരംഭിച്ച പുതിയ ആക്രമണം ഏഴ് മാസം പിന്നിടുമ്പോൾ 36,000 ത്തിലധികം മനുഷ്യർ കൊല്ലപ്പെടുകയും 80,000 ലധികം പേർ ഗുരുതരമായ പരിക്കേറ്റ് കിടക്കുകയുമാണ്. യാതൊരു യുദ്ധമര്യാദകളും പാലിക്കാതെയുള്ള ഇസ്രായേൽ ആക്രമണം കുട്ടികളെയും സ്ത്രീകളെയും രോഗികളെയും വരെ കൊലപ്പെടുത്തിക്കൊണ്ടാണ് മുന്നേറുന്നത്. ആശുപത്രികളം അഭയാർത്ഥിക്യാമ്പുകളും വരെ ആക്രമിച്ചു കൊണ്ടുള്ള ഈ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യസ്നേഹികൾ ഒറ്റക്കെട്ടായി തെരുവിലങ്ങണമെന്ന ആഹ്വാനം മുന്നോട്ട് വച്ചു കൊണ്ടാന്ന് ഐക്യദാർഢ്യ സംഗമം നടക്കുന്നത്.