spot_imgspot_img

അറഫാ സംഗമത്തിന് ശേഷം തീർത്ഥാടകർ മിനായിലേക്ക്

Date:

ജിദ്ദ: ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. അറഫാ സംഗമത്തിന് ശേഷമാണ് തീർത്ഥാടകർ മിനായിലേക്ക് തിരിച്ചത്. ജംറകളിൽ നടക്കുന്ന കല്ലേറ് കർമ്മത്തിനായി കല്ലുകളുമായാണ് തീർത്ഥാടകർ മിനായിലേക്കുള്ള തിരിച്ചത്. മുസ്ദലിഫയിൽ നിന്നാണ് കല്ലുകൾ ശേഖരിച്ചത്.

ഇബ്രാഹിം നബി ബലികര്‍മത്തിനായി മിനായിലെത്തിയപ്പോള്‍ തടസ്സപ്പെടുത്തിയ പിശാചിനെ എറിഞ്ഞോടിച്ച സംഭവത്തോട് പ്രതീകാത്മകമായണ് കല്ലേറ് കർമ്മം നടക്കുന്നത്. ഹാജിമാര്‍ മൂന്നു ദിവസമാണ് മിനായില്‍ താമസിച്ച് ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക.

കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ മക്കയിലേക്ക് പോകും. ബലിയറുക്കൽ നടത്തിയ ശേഷമാണ് മക്കയിലേക്ക് തിരിക്കുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ – മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. തുടർന്ന് ഹജ്ജിനായുള്ള ഇഹ്‍റാം വേഷം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച...

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ

ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107...
Telegram
WhatsApp