
തിരുവനന്തപുരം: എല്ലാവർക്കും ഈദുൽ അദ്ഹ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.
“ലോകമെമ്പാടുമുള്ള കേരളീയർക്ക് തന്റെ ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.


