spot_imgspot_img

ഗേറ്റിൽ കുടുങ്ങി 9കാരന്‍ മരിച്ചതിനു പിന്നാലെ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു

Date:

മലപ്പുറം: മലപ്പുറം തിരൂരിൽ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ മുത്തശ്ശിയും മരിച്ചു. മരണ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയയാണ് (55) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെയാണ് തിരൂർ വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ചത്. കുട്ടി ഗേറ്റ് കടക്കുന്നതിനിടെ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുട്ടി അകപെടുകയും ആയിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കുട്ടിയെ കാണാനായി ആശുപത്രിയിൽ എത്തിയതായിരുന്നു മുത്തശ്ശി. അബ്ദുൽ ഗഫൂറിന്റെ അമ്മയാണ് ആസിയ. ആശുപത്രിയിൽ വച്ചാണ് കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞു വീണത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp