spot_imgspot_img

തെറ്റായ പ്രചരണങ്ങളിൽ കുടുങ്ങാതെ ജനങ്ങൾ സപ്ലൈകോ മാർക്കറ്റുകളെ ആശ്രയിക്കണം :മന്ത്രി ജി.ആർ.അനിൽ

Date:

spot_img

പോത്തൻകോട്: മാവേലിസ്റ്റോറും സൂപ്പർ മാർക്കറ്റുകളുമടക്കം സംസ്ഥാനത്തെ 1700 കടകളിലൂടെ പ്രതിമാസം 250 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്ന സപ്ലൈകോയുടെ വരുമാനം 94 കോടിയിലേക്ക് താഴ്ത്തിയത് നിരന്തരമായ തെറ്റായ പ്രചരണം മൂലമായിരുന്നുവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഓണക്കാലത്ത് ഏഴര കോടിയുടെ വിറ്റുവരവിൽ ഒന്നേകാൽ കോടി മാത്രമായിരുന്നു സബ്സിഡി സാധനങ്ങൾ ജനങ്ങൾ വാങ്ങിയത്. മൊത്തം വിറ്റുവരവിന്റെ അഞ്ചിലൊന്ന് മാത്രമാണത്. ഗുണമേന്മയുള്ള ഒട്ടു മിക്ക സാധനങ്ങളും കടകളിലൂടെ വിൽക്കുമ്പോൾ ചില സബ്സിഡി സാധനങ്ങൾ ഇല്ല എന്നതു മാത്രം പെരുപ്പിച്ചു കാട്ടി സപ്ലൈകോ മാർക്കറ്റിൽ ഒന്നുമില്ല എന്ന് വരുത്തിതീർക്കാൻ ചില മാധ്യമങ്ങൾ നിരന്തരം വാർത്ത കൊടുത്തു ജനങ്ങളെ സപ്ലൈകോയിൽ നിന്ന് അകറ്റുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. പകരം അവരെ എത്തിച്ചത് ആവട്ടെ പൊതുമാർക്കറ്റിൽ അമിത ലാഭക്കാരുടെ അടുത്തേക്കാണ്.

ഒരു പൊതുമേഖല കച്ചവട സ്ഥാപനം എന്ന നിലയിൽ ചില പ്രതിസന്ധികൾ ചിലപ്പോഴൊക്കെ ചില ഉൽപ്പന്നങ്ങളുടെ വാങ്ങലുകളിൽ വന്നു ഭവിക്കും എന്നത് സത്യമാണ്.

സപ്ലൈക്കോ ഇടയ്ക്ക് ചില സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നു എങ്കിലും പെട്ടെന്ന് അതെല്ലാം അതിജീവിക്കുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ ആർക്കെങ്കിലും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യങ്ങളും സപ്ലൈകോയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾ സപ്ലൈകോ മാർക്കറ്റുകളിൽ എത്തി ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വാങ്ങാൻ ശ്രമിക്കണമെന്നും അതിലൂടെ തെറ്റായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞു് വീടുകളുടെ സുഹൃത്തായി സപ്ലൈകോയെ ചേർത്തുപിടിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ അനിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഉനൈസ് അൻസാരി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് അനിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ അനിൽകുമാർ, മലയിൽ കോണം സുനിൽ,

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp