
ഡൽഹി: നാളെ മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (CrPC), ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് പുതിയ നിയനം നിലവിൽ വരുന്നത്. 164 വർഷം പഴക്കമുള്ള നിയമമാണ് മാറുന്നത്.
ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയാണ് (ബിഎൻഎസ്) നിലവിൽ വരുന്നത്. അതുപോലെ സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവിൽ വരും.
ഇന്ന് അർധരാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇത് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും.ഭാരതിയ ന്യായ് സൻഹിത സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ പ്രധാന്യം നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.


