spot_imgspot_img

അന്നനാളത്തിൽ ദ്വാരമുണ്ടാകുന്ന അപൂർവ രോഗാവസ്ഥ; നൂതന എൻഡോവാക് തെറാപ്പിയുമായി കിംസ്ഹെൽത്ത്

Date:

തിരുവനന്തപുരം: അന്നനാളത്തിൽ ദ്വാരമുണ്ടാവുന്നതും നെഞ്ചിൽ ഫ്ലൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്ഹെൽത്ത്. നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് അന്നനാളത്തിലെ മുറിവുകൾ വേഗത്തിൽ ഭേദമാക്കുന്ന എൻഡോവാക് തെറാപ്പിയിലൂടെയാണ് 53 വയസ്സുകാരന്റെ അന്നനാളത്തിലെ തകരാർ പരിഹരിച്ചത്.

കഠിനമായ നെഞ്ചുവേദനയും ഛർദിയുമായാണ് രോഗി കിംസ്ഹെൽത്തിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിയത്. രോഗാവസ്ഥ കണ്ടെത്തുകയും ഉടൻ തന്നെ നെഞ്ചിലെ ദ്രാവകം നീക്കം ചെയ്യാനും അന്നനാളത്തിലെ ദ്വാരം അടയ്ക്കാനും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയിരുന്നു. മൂന്നാഴ്ചയ്ക്കിടയിലായി രോഗി ഒന്നിലധികം എൻഡോവാക് തെറാപ്പി സെഷനുകൾക്ക് വിധേയമാകുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.

ഒരു നിയന്ത്രിത സക്ഷൻ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അന്നനാളത്തിൽ ഒരു പ്രത്യേക ഡ്രെയിനേജ് ട്യൂബ് സ്ഥാപിക്കുകയും നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് ദ്വാരമുള്ള സ്ഥലത്തു നിന്ന് ദ്രാവകങ്ങളും സ്രവങ്ങളും നീക്കം ചെയ്യുന്നതുമാണ് ഈ മിനിമലി ഇൻവേസീവ് പ്രൊസീജിയർ. ഇതിലൂടെ അണുബാധ തടയാനും ആശുപത്രി വാസം കുറയ്ക്കാനും സാധിക്കുന്നു.

ഛർദ്ദിയെ തുടർന്നുണ്ടായ അമിതമർദ്ദം മൂലം അന്നനാളത്തിൽ ദ്വാരം ഉണ്ടായതാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ പറഞ്ഞു. അപൂർവവും അത്യന്തം മാരകവുമായ ഈ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സ ലഭ്യമാവാത്ത സാഹചര്യത്തിൽ, മരണനിരക്ക് 60 ശതമാനം വരെ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് നടത്തിയ എൻഡോസ്കോപ്പിയും സിടി സ്കാൻ പരിശോധനകളും ദ്വാരം പൂർണ്ണമായും ഭേദമായതായി കാണിച്ചതിനാൽ രോഗിക്ക് ഓറൽ ഡയറ്റ് നിർദ്ദേശിച്ച് ഡിസ്ചാർജ് നൽകി. ഈ പുതിയ ചികിത്സാരീതിയിലൂടെ ഫലം കാണുന്ന രണ്ടാമത്തെ രോഗിയാണിതെന്ന് ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ വിശദീകരിച്ചു. ഇന്ത്യയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വളരെ കുറച്ച് കേന്ദ്രങ്ങളിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെപ്പറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം ചീഫ് കോർഡിനേറ്റർ & സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീറലി ടി യു, കൺസൾട്ടൻ്റ് ഡോ. വർഗീസ് യെൽദോ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ. ഹാരിഷ് കരീം, അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. അരുൺ പി, കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റും കോർഡിനേറ്ററുമായ ഡോ. ഷാജി പാലങ്ങാടൻ, അനസ്‌തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ. ഹാഷിർ എ എന്നിവരും മെഡിക്കൽ സംഘത്തിന്റെ ഭാഗമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp