spot_imgspot_img

മണിപ്പൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി

Date:

ഡൽഹി: മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. രാവിലെ രാഹുൽ അസമിലെത്തിയിരുന്നു. ഇവിടുത്തെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മണിപ്പൂരിൽ എത്തിയത്.

അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാപാലും മറ്റു നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു. ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശിക്കും.കലാപത്തിൽ വീടു നഷ്ടപ്പെട്ട 1700 കുടുംബങ്ങൾ ക്യാമ്പുകളിലാണു കഴിയുന്നത്.

തുടർന്ന് വൈകീട്ട് 6 മണിക്ക് ​ഗവർണർ അനസൂയ ഉയിക്കയെ കാണും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു. തീരദേശ സുരക്ഷാ ഉറപ്പാക്കുന്നതിനും...

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട്...

പാക്കിസ്ഥാൻ പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ

ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍....
Telegram
WhatsApp