spot_imgspot_img

പുതുതലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അസാപ്പിൽ അവസരം

Date:

spot_img

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ  പുതു തലമുറ കോഴ്‌സുകൾ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. 10 ശതമാനം മുതൽ 50 ശതമാനം വരെ സ്‌കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്‌സുകളിലാണ് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരമുള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ നടക്കുന്ന ഈ കോഴ്‌സുകളിൽ അതാത് മേഖലകളിലുള്ള ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിലെ പരിശീലനവും ഉൾപ്പെടും.

ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ എന്നീ കോഴ്‌സുകൾ ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്യുൽ റിയാലിറ്റി മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ സഹായിക്കും. ഈ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണിത്.

20000 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബിൽഡിങ്ങിലും എസ്.ടി.പി ഓപ്പറേറ്ററായി  ജോലി നേടുവാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാന്റ് ടെക്നിഷ്യൻ കോഴ്‌സ്  വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.

സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യകളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളെ  ആരോഗ്യ മേഖലയിൽ കരിയർ ആരംഭിക്കുവാൻ പ്രാപ്തരാക്കും.

ഇംഗ്ലീഷ് ഭാഷ പരിശീലകരായി  ഓൺലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്‌കിൽ പരിശീലന പരിപാടികൾ നടത്തുവാനും  ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയർ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ  കോഴ്‌സ് പഠിതാക്കളെ സജ്ജരാക്കും.

2024 ജൂലൈ 31 വരെ അപേക്ഷിയ്ക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മൽത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495422535, 9495999620, 7012394449.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp