spot_imgspot_img

മുതലപ്പൊഴിയിൽ അപകട പരമ്പര: ഇന്ന് മാത്രം രണ്ട് ബോട്ടപകങ്ങൾ

Date:

ചിറയിൻകീഴ് : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അപകടങ്ങൾ പതിവാകുന്നു. ഇന്ന് മാത്രം നടന്നത് രണ്ട് അപകടങ്ങൾ. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ആദ്യം അപകടം നടന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അടുത്ത അപകടം നടന്നത്.

രണ്ടു അപകടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു. പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മീനുമായിട്ടാണ് വള്ളം അപകടത്തിൽപ്പെട്ടത്. വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകരുകയായിരുന്നു. 5 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഫിഷറീസ് ലൈഫ് ഗാർഡുകളുടെ സഹായത്തോടെ അഞ്ചു പേരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, വിക്കി, പുതുക്കുറിച്ചി സ്വദേശികളായ സക്കീർ, ഹസൈൻ, മഹീൻ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

അതെ സമയം രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് വള്ളം കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് ഗാർഡായ താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണാണ് ഷിബുവിന് നിസ്സാര പരിക്കേറ്റത്. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. കടലിൽ വീണ തൊഴിലാളികൾ നീന്തി സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവരെ നിസ്സാര പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു. ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp