spot_imgspot_imgspot_img

മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ടു മറിഞ്ഞു: ഒരു മരണം, 2 പേർക്ക് പരിക്ക്

Date:

കഴക്കൂട്ടം: തിരുവനന്തപുരത്ത് കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു. മര്യനാടാണ് സംഭവം. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മര്യനാട് ആർത്തിയിൽ പുരയിടത്തിൽ സേവിയർ (62)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ശക്തമായ തിരയടിയിൽ വെള്ളം തലകീഴായി മറിയുകയായിരുന്നു. മരിച്ച സേവ്യറിൻ്റെ മകൻ അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വള്ളത്തിനടിയിപ്പെട്ടു സേവ്യർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സേവ്യറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോൺസൺ, അനീഷ് വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ജോൺസൻ്റെ പരിക്ക് ഗുരുതരമാണ്. അന്തോണി അമ്മയാണ് മരിച്ച സേവ്യറിൻ്റെ ഭാര്യ. അനീഷ്, ബിനു, കിരൺ, അരുൺ എന്നിവർ മക്കളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp