spot_imgspot_imgspot_img

കഴക്കൂട്ടത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Date:

കുളത്തൂർ: കഴക്കൂട്ടത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എം.ഡി.എം.എ.വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ തുമ്പ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി വിഷ്ണുവിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിലാണ് ഇയാൾ എം ഡി എം എ കടത്തികൊണ്ട് വന്നത്.

ഇയാളിൽ നിന്ന് 150 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിപണിയിൽ നാലര ലക്ഷം രൂപ വരുന്ന എം ഡി എം എയാണ് വിഷ്ണുവിന്റെ പക്കൽ നിന്ന് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. ട്രെയിനിൽ എത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പൊലിസിൻ്റെ പിടിയിലായത്.

നേരെത്തയും സമാന കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അഞ്ചു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് വീണ്ടും എം ഡി എം എയുമായി ഇയാൾ പോലീസ് പിടിയിലാക്കുന്നത്. നേമം സ്വദേശിക്ക് വേണ്ടിയാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp