spot_imgspot_img

ഉമ്മൻ ചാണ്ടി വഴി വിഴിഞ്ഞം, വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം: സെമിനാർ നാളെ

Date:

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി യുഡിഎഫ് കഴക്കുട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു. ഉമ്മൻ ചാണ്ടി വഴി വിഴിഞ്ഞം, വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം എന്ന വിഷയത്തിലാണ് സെമിനാർ.

കഴക്കൂട്ടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നാളെ വൈകുന്നേരം 3:30യ്ക്കാണ് സെമിനാർ നടക്കുക. കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി സിദ്ധീഖ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ ജൈവവൈവിധ്യ ബോർഡ് ചെയർമാൻ, സി എസ് ഐ ആർ ശാസ്ത്രജ്ഞൻ ഡോ ഉമ്മൻ വി ഉമ്മൻ വിഷയാവതരണം നടത്തും.

യുഡിഎഫ് ചെയർമാൻ ആർ പുരുഷോത്തമൻ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ കെ പി സി സി സെക്രട്ടറി ജോൺ വിനേഷ്യസ്, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, വിഴിഞ്ഞം പോർട്ട് മുൻ എംഡി & സി ഇ ഒ എ എസ് സുരേഷ് ബാബു, മുൻ എം എൽ എ അഡ്വ. എം എ വാഹിദ്, ആർഎസ്‌പി ദേശീയ സമിതി അംഗം കെ എസ് സനൽകുമാർ, ഗവേഷക വിദ്യാർഥി ആദർശ് എച്ച് എസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp