കോഴിക്കോട്: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസം എത്തി നിൽക്കുകയാണ്. പ്രതീക്ഷകൾക്ക് മങ്ങലേറ്റ് അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി സൈന്യം മടങ്ങിപ്പോയി.
അതെ സമയം നിലവിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങാനാണ് തീരുമാനമെന്ന് സൈന്യം അറിയിച്ചു. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. പുഴയിലെ മൺകൂനയ്ക്ക് താഴെയായിട്ടാണ് സിഗ്നൽ കണ്ടെത്തിയത്. നദിയിലെ ശക്തമായ കുത്തൊഴുക്ക് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ പരിഗണിച്ചാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചത്.
കൂടുതൽ തിരച്ചിലിനായി ഗോവയിൽ നിന്ന് ഫ്ലോട്ടിങ് പോണ്ടൂൺ എത്തിക്കും. പുഴയിൽ ഒഴുകി നടക്കുന്ന പ്ലാറ്റ്ഫോമാണ് പോണ്ടൂൺ. ഇതുവഴിയാകും മൺകൂനയ്ക്ക് അടുത്തേക്ക് എത്തുക. കൂടാതെ ഈ ദൗത്യവുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ദൗത്യസംഘം കളക്ടര്‍ക്ക് കൈമാറുമെന്നാണ് പുറത്തുവരുണന് വിവരം.