spot_imgspot_imgspot_img

കൊല്ലത്ത് ഗർഭിണിയായ കുതിരയോട് ക്രൂരത

Date:

കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പള്ളിമുക്കിലാണ് സംഭവം നടന്നത്. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

കഴിഞ്ഞ വ്യാഴായ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കത്തിയും വടിയും കൊണ്ടായിരുന്നു സംഘം കുതിര ആക്രമിച്ചത്. അയത്തില്‍ തെക്കേക്കാവ് ഭഗവതിക്ഷേത്രപരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നേരം കുതിരയെ അഴിക്കാൻ എത്തിയപ്പോഴാണ് മുറിവുകൾ കുതിരയുടെ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. കുതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp