spot_imgspot_imgspot_img

വർക്കലയിൽ 7.734 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

Date:

തിരുവനന്തപുരം: വർക്കലയിൽ 7.734 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ താന്നിമൂട് സ്വദേശി 37 വയസ്സുള്ള പങ്കു എന്ന് വിളിപ്പേരുള്ള ഉമേഷിനെയാണ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ഇയാൾ ബന്ധുവീട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും വർക്കല എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.

പാർട്ടിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മധുസൂദനൻ നായർ, ടി. ആർ മുകേഷ്കുമാർ ,ആർ. ജി. രാജേഷ്, സജീവ്. വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സെബാസ്റ്റ്യൻ. കെ. എ,പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണകുമാർ. എൻ. പി,സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ശരത്, സുബിൻ, വിശാഖ്, പ്രിൻസ്, ദിനു. പി. ദേവ്, മനീഷ്, വനിതാ സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥ സീന. കെ,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവർ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp