spot_imgspot_img

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും

Date:

തിരുവനന്തപുരം: സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഒമ്പതാമത്തെ ക്യാമ്പാണ് ഇത്. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ ഏഴുമണിമുതൽ ഒരു മണി വരെ കണിയാപുരം പള്ളിനട നിബ്രാസുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത് .

സൗജന്യ നേത്ര പരിശോധനയിൽ തിമിരം കണ്ടെത്തുന്നവരെ അന്ന് വൈകുന്നേരം തന്നെ തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് വീടുകളിൽ തിരിച്ചെത്തിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് കൂടി കൊണ്ടുവരേണ്ടതാണന്നും ഈ അസുലഭ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കലാനികേതൻ, കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp