തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കേസുമായി ബന്ധപ്പെട്ട് ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത 3 പേരും ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. അൻവറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ വ്യാഴാച്ചയാണ് വെട്ടുകത്തി ജോയ് എന്നറിയപ്പെടുന്ന കുറ്റ്യാണി സ്വദേശി ജോയിയെ വെട്ടിപ്പരിക്കേൽപിച്ചത്. പൗഡിക്കോണത്ത് വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജോയ് വെള്ളിയാഴ്ച്ചയാണ് മരിച്ചത്.