തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവിലയിൽ വൻ കുറവ്. കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നത്. മാത്രമല്ല പ്രാദേശിക ഉത്പാദനം കൂടിയതും വില കുറയാൻ കാരണമാണ്.
180 മുതൽ 240 രൂപവരെയായിരുന്നു രണ്ടാഴ്ച്ച മുന്നത്തെ ചിക്കന്റെ വില. അതിൽ നിന്നാണ്ഒറ്റയടിക്ക് വില ഇടിഞ്ഞത്. അതെ സമയം കർഷകരെ വില ഇടിവ് പ്രതിന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ ചില്ലറ വിപണികളിൽ, കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.