spot_imgspot_imgspot_img

വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത; പ്രതികരണവുമായി പി ടി ഉഷ

Date:

പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യതയില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഐഒഎ മെഡിക്കൽ സംഘത്തിനെതിരായ വിമർശനങ്ങൾക്കാണ് പി ടി ഉഷ മറുപടി നൽകിയിരിക്കുന്നത്. ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ് പി ടി ഉശ പറയുന്നത്.

വസ്തുതകൾ അറിഞ്ഞിട്ട് വേണം വിമർശിക്കാൻ. വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം കൂടിയത് ഐഒഎ മെഡിക്കല്‍ സംഘത്തിന്റെ പിഴവല്ലെന്നും അത് താരത്തിന്റെയും കോച്ചിന്റെയും ഉത്തരവാദിത്തമാണെന്നും മറിച്ച് ഇതിന്റെ ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്നാണ് ഉഷ വ്യക്തമാക്കുന്നത്.

മാത്രമല്ല ഐഒഎ മെഡിക്കൽ ടീമിന് നേരെയുള്ള വിദ്വേഷം അപലപനീയമാണെന്ന് ഉഷ പറഞ്ഞു. പാരിസ് ഒളിംപിക്‌സിന് ഗുസ്തി താരങ്ങള്‍ എത്തിയത് സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാണ്. രണ്ട് മാസം മുൻപ് മാത്രമാണ് ഐഒഎ മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp