spot_imgspot_imgspot_img

നെടുമങ്ങാട് വിനോദ് വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

Date:

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്പ്രതികളുടെ ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പരവൂര്‍ സ്വദേശിയായ ഉണ്ണിയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ ഇതിനു മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയായ വ്യക്തിയാണ്.

ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നീ പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയതായിരുന്നു വിനോദ്. ഇതിനിടെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp