കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മാത്രമല്ല ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖിക്കും രാജി വച്ചിരുന്നു. ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് നാളെ എക്സിക്യൂട്ടീവ് യോഗം കൂടാൻ ‘അമ്മ സംഘടന തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മാറ്റി വച്ചതായിട്ടാണ് റിപ്പോർട്ട്.
പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നും അതിനാലാണ് യോഗം മാറ്റുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. അതേസമയം പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം.