spot_imgspot_imgspot_img

‘അമ്മ’ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

Date:

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മാത്രമല്ല ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖിക്കും രാജി വച്ചിരുന്നു. ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് നാളെ എക്സിക്യൂട്ടീവ് യോ​ഗം കൂടാൻ ‘അമ്മ സംഘടന തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മാറ്റി വച്ചതായിട്ടാണ് റിപ്പോർട്ട്.

പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നും അതിനാലാണ് യോഗം മാറ്റുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. അതേസമയം പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp