പോത്തൻകോട്: മജ്ലിസുൽ ഇജാബ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പത്താം വാർഷിക സനദ് ദാന മഹാസമ്മേളനം വെള്ളിയാഴ്ച മുതൽ. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മജ്ലിസുൽ ഇജാബ സ്ഥാപകൻ മർഹൂം മഹ്മൂദ് കോയ തങ്ങളുടെ മഖാം സിയാറത്തോടു കൂടെ ആരംഭിക്കും. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 തീയതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആത്മീയ സമ്മേളനം, സാംസ്കാരിക സമ്മേളനം, ഫിഖ്ഹ് കോൺഫറൻസ്, അലുംനി മീറ്റ്, സമാപന സമ്മേളനം തുടങ്ങിയ വിവിധ സെഷനുകളിൽ മത രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കും. സ്ഥാപനങ്ങളുടെ പ്രസിഡൻറ് സയ്യിദ് മിദ്ലാജ് കോയ തങ്ങൾ സമ്മേളന നഗരിയിൽ പതാക ഉയർത്തുകയും ആത്മീയ സമ്മേളനം സയ്യിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത പ്രഭാഷകൻ മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം മത പ്രഭാഷണം നടത്തും.
ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സയ്യിദ് മിദ്ലാജ് കോയാ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് മിസ്ബാഹ് കോയാ തങ്ങൾ ഉദ്ഘാടനം ചെയ്യും. യുവ പണ്ഡിതൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നിർവഹിക്കും.
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഫിഖ്ഹ് കോൺഫറൻസിൽ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ വിഷയാവതരണം നടത്തും.
ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് അലവിക്കോയാ തങ്ങൾ തെന്നല പ്രാർത്ഥന നിർവഹിക്കും. എ ഷറഫുദ്ദീൻ പോത്തൻകോട് സ്വാഗത പ്രഭാഷണം നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി മുഖ്യാതിഥിയാകും. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഡോക്ടർ പി.എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം സ്മാർട്ട് മദ്രസ ഉദ്ഘാടനം ചെയ്യും. ഇസ്സുദ്ദീൻ കാമിൽ സഖാഫി സഹ്റത്തുൽ ഖുർആൻ ലോഞ്ചിംഗ് നിർവഹിക്കും.