spot_imgspot_imgspot_img

കിണറ്റിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച് അഞ്ചാലുംമൂട് പോലീസ്

Date:

തിരുവനന്തപുരം: കിണറ്റിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച് അഞ്ചാലുംമൂട് പോലീസ്. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിലാണ് സംഭവം. വയോധിക കിണറ്റിൽ വീണു എന്ന സന്ദേശമാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. വിവരം അറിഞ്ഞ ഉടൻ ഇൻസ്‌പെക്ടർ ധർമജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ്‌ കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവർ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.

സ്ഥലത്ത് എത്തിയ പോലീസ് സംഘം കാണുന്നത് കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെ ആണ്. ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് സബ്ബ് ഇൻസ്‌പെക്ടർ സഞ്ജയൻ ഉടൻ കിണറിലേക്ക് ഇറങ്ങി വയോധികയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായോധികയെ പുറത്ത് എത്തിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp