തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും ‘അമ്മ സംഘടനയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. റിപ്പോർട്ട് പുറത്ത് വന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഇത്രയും ദിവസവും താരം പ്രതികരിക്കാത്തതിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രതികരണം.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറി നിന്നതെന്നാണ് താരം പറയുന്നത്. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.
അമ്മ എന്നത് ഒരു കുടുംബം പോലെയാണെന്നും അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്.
തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണം. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും താന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു താനെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാൽ താൻ അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കുറ്റം ചെയ്തുവെന്ന് പറയുന്നവർ ശിക്ഷിക്കപ്പെടുമെന്നും മോഹൻലാൽ പറഞ്ഞു.
വലി കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും