spot_imgspot_img

നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും; ജയസൂര്യ

Date:

spot_img

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്ര പരാതിയിൽ പ്രതികരണവുമായി നടൻ ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. അപ്രതീക്ഷിതമായി തനിക്ക് നേരെ ഉണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അത് തന്നെയും കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും ജയസൂര്യ പറയുന്നു.

നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ താൻ പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും താരം വ്യക്തമാക്കി. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാമെന്നും മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂവെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നത് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

ഇന്ന് എന്റെ ജന്മദിനം.

ആശംസകൾ നേർന്ന് സ്നേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി.

വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എൻ്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിറുത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർണ്ണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.

“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…. പാപികളുടെ നേരെ മാത്രം.”

ജയസൂര്യ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിപിഇ കിറ്റില്‍ നടന്നത് വന്‍ അഴിമതിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ...

അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം

കഴക്കൂട്ടം: അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ജനുവരി 22 മുതൽ 29...

ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്‌സ് ക്രൈസിസ്...
Telegram
WhatsApp