spot_imgspot_imgspot_img

പള്ളിപ്പുറം ദേശീയ പാതയിൽ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Date:

കഴക്കൂട്ടം: പള്ളിപ്പുറം ദേശീയ പാതയിൽ അപകടം. ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടികൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർക്ക് ഫിക്സ് വന്ന് കുഴഞ്ഞുവീണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണവിട്ട് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഓട്ടോ ഡ്രൈവർ വെള്ളറ സ്വദേശി സുനികുമാറിന്റെ കാലിനാണ് പരിക്കേറ്റത്.ലോറിയിൽ കൂടെയുണ്ടായിരുന്ന ക്ളീനർ ഹാൻ ബ്രേക്ക് വലിച്ച് ലോറി നിർത്തിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി.

ഇന്നലെ രാവിലെ എട്ടുമണിയോടെ പള്ളിപ്പുറം സി.ആർ,പി,എഫിനടുത്തെ ദേശീയപാതയിലാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി മുന്നേ പോയ ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. ഓട്ടോയിൽ കുടുങ്ങിപോയ സുനിൽകുമാറിനെ നാട്ടുകാരും പൊലീസും ഫയർഎഫോഴ്സും അരമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ലോറി ഡ്രൈവർ ഷാഹാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp