തിരുവനന്തപുരം: മംഗലാപുരത്ത് പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി. ആദ്യമായിട്ടാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്. ഭാര്യ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസാണ് ഇപ്പോൾ റദ്ദു ചെയ്യാൻ കോടതി ഉത്തരവിട്ടത്. 2015 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
2015-ൽ മംഗലപുരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് റദ്ദ് ചെയ്തതിന് ശേഷമാണ് പരാതിക്കാരിയായ ഭാര്യക്കെതിരെ കേസ് എടുക്കാൻ മംഗലപുരം പോലിസിനോട് കോടതി നിർദ്ദേശിച്ചത്. പോക്സോ നിയമത്തിലെ സെക്ഷൻ 22 പ്രകാരം മംഗലപുരം പോലീസ് യുവതിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഭർത്താവിനോടുള്ള വിരോധം തീർക്കാനാണ് ഇത്തരം ഒരു കേസ് കെട്ടിച്ചമച്ചതെന്ന് യുവതി പറയുന്നു. ഇവരുടെ മൂന്ന് വയസുള്ള പെൺകുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് യുവതി 2015 ൽ മംഗലാപുരം പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് 2016 ൽ ആറ്റിങ്ങൽ അതിവേഗ കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രതിയായ പിതാവ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. അതിനു ശേഷമാണ് തനിക്കെതിരെയുള്ളത് പരാതി വ്യാജമാണെന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുറ്റക്കാരനല്ലെന്ന് പോലീസ് കണ്ടെത്തിയത്.
9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇയാൾക്കെതിരെ അനുകൂലമായ വിധി വന്നത്. ഇതോടെ വ്യാജ പരാതി ഉന്നയിച്ച യുവതിക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. വിധി ന്യായത്തിൽ നിരവധി കാര്യങ്ങൾ ചൂണ്ടി കാട്ടിയ കോടതി, കൈത്രപ്രം ധാമോദരൻ നമ്പൂതിരിയിയുടെ ” സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ചനെയാണെനിക്കിഷ്ടം എന്ന ഗാനത്തിൻ്റെ വരികൾ പറഞ്ഞ് ഒരു കുട്ടിയുടെ പിതാവിനോടുള്ള സ്നേഹം മനോഹരമായി വിവരിക്കുന്ന ഗാനം എന്ന് വിശേഷപ്പെടുത്തി ഹർജിക്കാരനായ പിതാവ് തൻ്റെ കുട്ടിയുടെ നായകനാണെന്ന് അഭിമാനിക്കട്ടെ എന്നും കോടതി പറഞ്ഞു.