spot_imgspot_imgspot_img

കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിനെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ

Date:

കൊല്ലം: നവജാത ശിശുവിന്റെ മാതാവിനെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ. കുഞ്ഞിന് പാൽ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മർദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി 19 കാരിയായ അലീനയ്ക്കാണ് പ്രസവം കഴിഞ്ഞ് ഇരുപത്തിയേഴാം ദിവസം ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നത്.

ഭർത്താവും, ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്.

കുഞ്ഞിന് പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കി കിടത്തിയതായിരുന്നു യുവതി. ആ സമയത്താണ് ഭർത്താവും മറ്റുള്ളവരും മുറിയിലേക്ക് വന്നത്. തുടർന്ന് ഇവർ യുവതിയോട് കുട്ടിക്ക് പാൽ കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുഞ്ഞിന് പാൽ കൊടുത്തിട്ട് രണ്ടു മണിക്കൂർ പോലും ആയില്ലെന്നും യുവതി ഇവരോട് പറഞ്ഞു.

തുടർന്നായിരുന്നു എല്ലാവരും കൂടെ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. ശ്വാസം പോലും കിട്ടിയില്ലെന്നും അവർ മർദിച്ച് അവശയാക്കിയെന്നും യുവതി പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp