spot_imgspot_img

ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആർ അനിൽ

Date:

spot_img

തിരുവനന്തപുരം: ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ഉള്ള സൗജന്യ ഓണക്കിറ്റിൻ്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാണ് വിവിധ വകുപ്പുകളിലൂടെ സർക്കാർ നടത്തുന്നത്. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിച്ച ചമ്പാവരി വിതരണം ചെയ്യുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. എഎവൈ കാർഡുകാർക്ക് നൽകുന്ന 30 കിലോ അരിയിൽ 50% ചമ്പാവരി നൽകാനാണ് തീരുമാനം. 55 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി അധികമായി ഇത്തവണ നൽകും. ഓണക്കിറ്റ് നൽകാനായി 34.29 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചത്. സപ്ലൈകോ വഴിയുള്ള ഉൽപ്പന്ന വിതരണത്തോട് ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

587,574 എഎവൈ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ആണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...
Telegram
WhatsApp