spot_imgspot_imgspot_img

വിവാദങ്ങൾക്കു പിന്നിൽ പിണറായി സർക്കാരിനെ ദുർബലപ്പെടുത്താൻ ഗൂഢാലോചന: ഐ എൻ എൽ

Date:

തിരുവനന്തപുരം: ആർ എസ് എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാനും സർക്കാരിനെ ദുർബലപ്പെടുത്താനുമുള്ള വൻഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കുപിന്നിലെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് ആവശ്യപ്പെട്ടു. രണ്ടാം പിണറായിസർക്കാർ അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയതാണ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഒളിയമ്പുകൾ. എന്നാൽ ഓരോ ഒളിയമ്പുകളും തിരിഞ്ഞുകുത്തുകയോ ചീറ്റിപ്പോവുകയോ ചെയ്തിട്ടുണ്ട്. ഇനിയും എൽ ഡി എഫ് സർക്കാർ വരുമോ എന്നുള്ള ഭയമാണ് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവർ എം എൽ എ ഏതു സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനു ചട്ടുകമായതെന്നും അന്വേഷണം ആവശ്യമാണ്‌. ഐ എൻ എൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ സൺറഹീം അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ബഷറുള്ള, ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി, സെക്രട്ടറിമാരായ യൂസഫ് ബീമാപ്പള്ളി, നസീർ തോളിക്കോട്, വൈസ് പ്രസിഡന്റുമാരായ വിഴിഞ്ഞം സഫറുള്ള, ബീമാപ്പള്ളി ഹിദായത്ത് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp