തിരുവനന്തപുരം: ഇൻഫോസിസിന് സമീപം റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. വെട്ടുകാട് സ്വദേശി 45 കാരിയായ വീട്ടമ്മയാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് അപകടം.
വെട്ടുകാട് സ്വദേശി ബേബി ആൻ്റണിയാണ് (45) മരിച്ചത്. ഇൻഫോസിന് സമീപത്തെ ഹോട്ടലിലെ ഷെഫ് ആയ വെട്ടുകാട് ബാലനഗർ ടി.സി. 32/707 ൽ ഇഗ്നേഷ്യസ് ഫെർണാണ്ടസിൻ്റെ ഭാര്യയാണ് ബേബി.
ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്നും ഇറങ്ങി ബേബി ആൻ്റണി താൻ താമസിക്കുന്ന എതിരെയുള്ള റൂമിലേയ്ക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സർവീസ് റോഡ് വഴി വന്ന കാറാണ് ബേബിയെ ഇടിച്ചത്. കാർ ഓടിച്ചിരുന്ന ആൾ തന്നെ ഉടനെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ ആയില്ല. മക്കൾ: ഇനോഷ് ഫെർണ്ടാണ്ടസ്, ഫിനോഷ് ഫെർണാണ്ടസ് . മൃതദേഹം വെട്ടുകാട് പള്ളിയിൽ സംസ്കരിച്ചു. പ്രാർഥന വ്യാഴം 3 ന് വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ.