spot_imgspot_imgspot_img

കുളത്തൂർ ഇൻഫോസിസിന് സമീപം വാഹനാപകടം: വലിയവേളി സ്വദേശിക്ക് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ കുളത്തൂർ ഇൻഫോസിസിന് സമീപം വൻ വാഹനാപകടം. അപകടത്തിൽ വലിയവേളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.

പൗണ്ടുകടവ് വലിയവേളി പുത്തൻവീട്ടിൽ പരേതനായ ത്യാഗരാജൻ്റെയും ശ്രീലതയുടെയും മകൻ അനുരാജ് (27) ആണ് അപകടത്തിൽ മരിച്ചത്. അനുരാജ് ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇൻഫോസിസിന് മുന്നിൽ റോഡിലെ ഡിവൈഡറിൽ നിന്ന മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനുരാജിനൊപ്പം ബൈക്കിൽ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവർ. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുരാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് 2 മണിയോടെ കോലത്തുകര ശ്മാശനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ് അനുരാജ്. സഹോദരൻ പരേതനായ ശ്രീക്കുട്ടൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...
Telegram
WhatsApp