ഷിലൂർ: ഷിലൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. കൂടാതെ പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ അറിയിച്ചു.
ഇന്നത്തെ തിരച്ചിലില്‍ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടെ ഭാഗമാണോ എന്ന് ഉറപ്പില്ല. സാങ്കേതിക വിദഗ്ധരുടെ സഹായം തേടാതെ ഏത് ലോറിയുടെ ലോഹഭാഗമാണെന്ന് കണ്ടെത്താൻ കഴിയില്ല.
ഇന്നലെ മുതലാണ് ഡ്രെഡ്ജർ എത്തിച്ച് പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ പുഴയ്ക്കടിയിൽ നിന്ന് ലഭ്യമായി തുടങ്ങിയത്. ഈശ്വർ മൽപേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. ഇവ കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.